കോഴിക്കച്ചവടം മുതല്‍ വണ്ടിക്കച്ചവടം വരെ പൊളിഞ്ഞു; ഫര്‍സാനയോട് പക വളര്‍ന്നത് മാല തിരിച്ചു ചോദിച്ചതോടെ; രണ്ടാം ദിവസവും ഭാവഭേദമില്ലാതെ അഫാന്‍ തെളിവെടുപ്പിന്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ രണ്ടാം ദിവസ തെളിവെടുപ്പിനും ഭാവ വ്യത്യാങ്ങളില്ലാതെ പ്രതി അഫാന്‍. കഴിഞ്ഞ ദിവസം മുത്തശി സല്‍മാ ബീവിയുടെ പാങ്ങോടുള്ള വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. വന്‍ ജനാവലിയ്ക്കിടയിലൂടെ ഭാവഭേദങ്ങളില്ലാതെ അഫാന്‍ വീടിനുള്ളില്‍ കടന്ന് പൊലീസിനോട് കൊലപാതകം വിവരിച്ചു.

തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെ സ്വന്തം വീട്ടിലെത്തിച്ചപ്പോഴും അഫാന്‍ കുറ്റബോധത്തിന്റെ തരിമ്പ് പോലും പ്രകടിപ്പിക്കാതെ കുഞ്ഞനുജനെയും പെണ്‍സുഹൃത്ത് ഫര്‍സാനെയും കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വിശദീകരിച്ചു. തെളിവെടുപ്പിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച അഫാനെ ആദ്യമെത്തിച്ചത് കൊലപാതം നടത്താന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട് നഗരത്തിലെ ഹാര്‍ഡ് വെയര്‍ ഷോപ്പിലാണ്.

കടയുടമ അഫാനെ തിരിച്ചറിഞ്ഞു. പിന്നാലെ കൊലപാതകശേഷം പിതൃമാതാവ് സല്‍മ ബീവിയുടെ മല പണയംവെച്ച പണമിടപാട് സ്ഥാപനത്തിലും തെളിവെടുപ്പിന് എത്തിച്ചു. അഫാന്‍ സ്ഥിരമായി ഈ സ്ഥാപനത്തില്‍ സ്വര്‍ണ്ണം പണയംവെയ്ക്കാറുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അഫാന് പെണ്‍സുഹൃത്തായ ഫര്‍സാനയോട് പ്രണയമായിരുന്നില്ലെന്നും പകയായിരുന്നെന്നും പൊലീസിന് മൊഴി നല്‍കി. ഫര്‍സാന മാല തിരിച്ചു ചോദിച്ചതാണ് പകയ്ക്ക് കാരണമായത്. പിതാവ് അബ്ദുള്‍ റഹീമിന്റെ കാര്‍ പണയം വെച്ചത് പെണ്‍ സുഹൃത്തായ ഫര്‍സാനയുടെ സ്വര്‍ണ്ണമാല തിരിച്ചെടുപ്പിക്കാനായിരുന്നു.

പേരുമലയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. തന്റെ പേരില്‍ ഉണ്ടായിരുന്ന കാര്‍ നഷ്ടമായതായി അഫാന്റെ പിതാവ് നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. നെടുമങ്ങാട് റജിസ്ട്രേഷനുള്ള കാറാണ് നഷ്ട്ടമായതെന്നും അബ്ദുള്‍ റഹീം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു.

അന്നും അഫാന്‍ കാര്‍ പണയം വെക്കാനുള്ള സാധ്യതയെക്കുറിച്ച് സംശയമുണ്ടായിരുന്നു. പതി അഫാനും കുടുംബത്തിനും വലിയ കടബാധ്യതയുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 40 ലക്ഷം രൂപയുടെ കടബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. മുന്‍പ് കുടുംബം നടത്തിയ ചില ബിസിനസുകള്‍ ബാധ്യതയായി. ഇതാണ് കടബാധ്യതയ്ക്ക് കാരണമായത്.

Read more

പലതരം ബിസിനസുകള്‍ അഫാന്‍ നടത്തിയിരുന്നു. മുട്ടക്കച്ചവടം, കോഴി വളര്‍ത്തല്‍ തുടങ്ങി വാഹനക്കച്ചവടങ്ങളിലേക്കും അഫാന്‍ ശ്രമിച്ചു. തുടര്‍ച്ചെ ബിസിനസുകള്‍ പൊളിഞ്ഞതാണ് അഫാന് വലിയ കടബാധ്യതയുണ്ടാക്കിയത്. കടബാധ്യത ഇതിലും കൂടുതലുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തും.