ടൂറിസം വകുപ്പില്‍ വഴിമുടക്കികളുണ്ട്, അവരെ തിരുത്തും: മുഹമ്മദ് റിയാസ്

ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരില്‍ വഴിമുടക്കികളായിട്ടുള്ളവരും ഉണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അത്തരം ഉദ്യോഗസ്ഥരെ തിരുത്തി മുന്നോട്ട് പോകാനുള്ള ശ്രമം ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

വഴി മുടക്കുന്നവര്‍, വഴി തുറന്നിടുന്നവര്‍ എന്നിങ്ങനെ വകുപ്പില്‍ രണ്ട് തരത്തിലുള്ള ഉദ്യോഗസ്ഥരാണുള്ളത്. അതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സര്‍ക്കാരാണ് നിലവില്‍ ഭരണം നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ അന#വര്‍ സാദത്ത്

ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം വകുപ്പിന് മുന്നിലെ പ്രധാനപ്പെട്ട വിഷയമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആഭ്യന്തര വിനോദ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഡെസ്റ്റിനേഷന്‍ ചാലഞ്ച്’ രൂപീകരിക്കും. ഇതിലൂടെ സംസ്ഥാനത്ത് നൂറിലധികം പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സജ്ജമാകും. ഈ പദ്ധതിക്കായി 60 ശതമാനം തുക ടൂറിസം വകുപ്പും ബാക്കി ത്രിതല പഞ്ചായത്തും വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

Read more

സര്‍ക്കാര്‍ പിഡബ്‌ള്യുഡി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സംയുക്ത ടെന്‍ഡര്‍ നല്‍കും. നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് ശേഷം ഇലക്ട്രിക്ക് ജോലികള്‍ക്കായി കെട്ടിടം വീണ്ടു പൊളിക്കാന്‍ ഇനി അനുവദിക്കില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് ശേഷവും പല കെട്ടിടങ്ങളും തുറന്ന് കൊടുക്കാനാകാത്ത സ്ഥിതിയുണ്ട്. സംയുക്ത ടെന്റര്‍ നടപ്പാക്കുന്നതിലൂടെ ഇത് മറികടക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.