'ഞങ്ങളുടെ ക്ഷമ നശിക്കുന്ന ദിവസം നിങ്ങൾ നശിക്കും, അഫ്​ഗാനിൽ സംഭവക്കുന്നത് കാണുക'; കേന്ദ്രസർക്കാറിന് മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയിട്ട് രണ്ട് വർഷം പിന്നിടുമ്പോൾ കേന്ദ്രസർക്കാറിന് മുന്നറിപ്പുമായി കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി.

സമകാലിക സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് നരേന്ദ്ര മോദി കശ്മീരികളുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നുമാണ് മെഹ്ബൂബ ആവശ്യപ്പെട്ടത്.

അഫ്​ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തും താലിബാൻ അമേരിക്കയുടെ നാറ്റോ സൈന്യത്തെ അഫ്ഗാനിൽ നിന്ന് പുറത്താക്കിയതും ചൂണ്ടിക്കാട്ടിയാണ് മെഹബൂബ മുഫ്ത് സംസാരിച്ചത്.

കേന്ദ്രം ഇനിയും ജമ്മു കശ്മീരിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഞങ്ങളുടെ ക്ഷമ നശിക്കുന്ന ദിവസം നിങ്ങൾ നശിക്കുമെന്നും ശനിയാഴ്ച കുൽഗാം ജില്ലയിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് അവർ പറഞ്ഞു.

Read more

എന്നാൽ കേന്ദ്രത്തിന് ഇപ്പോഴും അവരമുണ്ടെന്നും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുകയും എടുത്തു കളഞ്ഞ എല്ലാ അവകാശങ്ങളും തിരികെ നൽകുകയും ചെയ്യുക എന്നും അവർ കൂട്ടിചേർത്തു.