5 വയസുകാരി ക്രൂര ബലാത്സംഘത്തിന് ഇരയായി; പ്രതികൾ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ

ഉത്തർപ്രദേശിൽ 5 വയസുകാരി ക്രൂര ബലാത്സംഘത്തിന് ഇരയായി. പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ചേർന്ന് കുട്ടിയെ ബലാത്സംഘത്തിന് ഇരയാക്കിയത്. തങ്ങളുടെ ഭൂവുടമയുടെ മകളായ അഞ്ച് വയസുകാരിയെ ആണ് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്.

ഇക്കഴിഞ്ഞ ഒക്ടോബർ 16ന് ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലായിരുന്നു സംഭവം. 6,13,16 വയസുള്ള കുട്ടികളാണ് ഈ ക്രൂരകൃത്യം ചെയ്തത്. പെൺകുട്ടി കെട്ടിടത്തിന്റെ ടെറസിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രതിയായ കുട്ടികൾ വയസുകാരിയെ ലൈംഗികമായി ആക്രമിച്ചത്.

സംഭവത്തിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് മൂന്ന് കുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള വീട്ടിൽ താമസിക്കുന്നവരായിരുന്നു മൂന്ന് കുട്ടികളും. ഉത്തർപ്രദേശിൽ ചെറിയ കുട്ടികൾക്ക് നേരെ അടുത്തിടെ ഇത്തരത്തിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞ മാസം ലഖിംപൂരിലെ സദർ കൂട്ടാളി പൊലീസ് സ്റ്റേഷൻ പരിസരത്ത് ഇത്തരത്തിൽ 7 വയസുകാരിക്ക് നേരെ ലൈംഗികാക്രമണം നടന്നിരുന്നു. സംഭവത്തിൽ ഏഴും എട്ടും വയസുള്ള രണ്ട് ആൺകുട്ടികൾ അറസ്റ്റിലായിരുന്നു.

Read more