ബംഗാളില്‍ ബിരിയാണി കടകള്‍ അടപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമത ബാനര്‍ജി സര്‍ക്കാരിലെ മുന്‍ മന്ത്രിയുമായ രവീന്ദ്ര നാഥ് ഘോഷ്. ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷ ലൈംഗികാസക്തി കുറയ്ക്കുമെന്ന് ആരോപിച്ചാണ് കൂച്ച് ബെഹാറിലെ രണ്ട് പ്രാദേശിക ബിരിയാണി കടകള്‍ നേതാവ് അടപ്പിച്ചത്.
പുരുഷന്റെ ലൈംഗികാസക്തി കുറയ്ക്കുന്ന ചേരുവകളാണ് ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്തെ ജനങ്ങള്‍ക്ക് പരാതിയുണ്ടെന്ന് രവീന്ദ്ര നാഥ് ഘോഷ് പറഞ്ഞു.
എല്ലാ പരാതികള്‍ക്കും ശേഷം ഞങ്ങള്‍ ഇവിടെയെത്തി, കടകള്‍ക്ക് ട്രേഡ് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തി, അതിനാലാണ് കടകള്‍ പൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
Read more
ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ പ്രദേശത്ത് ബിരിയാണി വില്‍ക്കുന്നുണ്ടെന്നും ലൈസന്‍സില്ലാതെയാണ് കടകള്‍ പ്രവര്‍ത്തിക്കുന്നതെന്നും കൂച്ച് ബിഹാര്‍ മുനിസിപ്പാലിറ്റിയുടെ നിലവിലെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ആരോപിച്ചു.