ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. അസന്‍സോള്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകളിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയുടെ കാര്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
199-ാം ബൂത്തിലാണ് ബാബുല്‍ സുപ്രിയോയുടെ കാര്‍ അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തി വീശുകയായിരുന്നു. ബി.ജെ.പിയുടെ പോളിംഗ് ഏജന്റ് ബൂത്തിലെത്തിയില്ലെന്ന് ആരോപിച്ച് തുടങ്ങിയ സംഘര്‍ഷമാണു ഏറ്റുമുട്ടലില്‍ കലാശിച്ചത്.
125-129 പോളിംഗ് ബൂത്തുകളില്‍ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഈ ബൂത്തുകളില്‍ കേന്ദ്രസേനകള്‍ എത്തിയില്ലെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോളിംഗ് വൈകിപ്പിച്ചതാണു സംഘര്‍ഷത്തിനു കാരണമായത്.
Read more
സംഘര്‍ഷം കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.