ദളിത് യുവതിയെ നാലംഗ സംഘം സ്റ്റീല്‍ പൈപ്പുകൊണ്ട് തല്ലിക്കൊന്നു; കൊലപാതകം മകന്‍ നല്‍കിയ കേസ് പിന്‍വലിക്കാത്തതിനെ തുടര്‍ന്ന്

മകന്‍ നല്‍കിയ കേസ് പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ദളിത് യുവതിയെ നാലംഗ സംഘം കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം നടന്നത്. ഞായറാഴ്ച ആയിരുന്നു സ്റ്റീല്‍ പൈപ്പുകൊണ്ട് 45കാരിയെ തല്ലിക്കൊന്നത്. മൂന്ന് വര്‍ഷം മുന്‍പ് യുവതിയുടെ മകന്‍ നല്‍കിയ കേസ് പിന്‍വലിക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. യുവതിയുടെ മരണത്തോടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും പ്രാദേശിക നേതാക്കളും സര്‍ തഖ്താസിന്‍ഹ്ജി ജനറല്‍ ആശുപത്രിയ്ക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തി. കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read more

പ്രതികള്‍ക്കെതിരെ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. കൊല നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.