മമതയുടെ പിതൃത്വത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ്; വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് തലയൂരി; ദിലീപ് ഘോഷിനെതിരേ പ്രതിഷേധം; പൊലീസ് നടപടി

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ബിജെപി നേതാവ് ദിലീപ് ഘോഷിനെതിരേയാണ് ദുര്‍ഗാപുര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മമത ബാനര്‍ജിയുടെ പിതൃത്വത്തെ ചോദ്യംചെയ്യുന്ന പരാമര്‍ശമാണ് ബിജെപി നേതാവ് നടത്തിയത്. തുടര്‍ന്ന് ഘോഷിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഘോഷ് മാപ്പും പറഞ്ഞിരുന്നു.

Read more

‘ത്രിപുരയില്‍ ചെന്നാല്‍ ത്രിപുരയുടെ മകളാണെന്നു പറയും. ഗോവയില്‍ ചെന്നാല്‍ ഗോവയുടെ മകളാണെന്നു പറയും. ദീദി ആദ്യം അച്ഛനാരാണെന്ന് ഉറപ്പിക്കട്ടെയെന്നായിരുന്നു ഘോഷിന്റെ പരാമര്‍ശം. ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപി നേതാവിന്റെ ഈ പരാമര്‍ശം തൃണമൂല്‍ കോണ്‍ഗ്രസ് ആയുധമാക്കിയിട്ടുണ്ട്.