പിടിച്ചെടുത്ത 500 കിലോ കഞ്ചാവ് എലികള്‍ തിന്നെന്ന വിചിത്ര വാദവുമായി പൊലീസ്, തെളിവ് എവിടെയെന്ന് കോടതി

സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന 500 കിലോ കഞ്ചാവ് എലി തിന്നുപോയെന്ന വിചിത്രവാദവുമായി പൊലീസ് കോടതിയില്‍. ഉത്തര്‍ പ്രദേശിലെ മധുരയിലെ മഥുര ജില്ലയിലെ ഹൈവേ, ഷെര്‍ഗാഡ് പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലികള്‍ തിന്നതെന്നാണ് പൊലീസ് മഥുര കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

ഈ വര്‍ഷം ആദ്യമാണ് മഥുരയിലെ കോടതി സിറ്റി പൊലീസിനോട് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് 1985 പ്രകാരം പിടിച്ചെടുത്ത വസ്തുക്കള്‍ ഹാജരാക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് കോടതിയില്‍ ഈ വിചിത്രവാദം ഉന്നയിച്ചത്.

പൊലീസ് സ്റ്റേഷനുകളിലെ വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്നത് 60 ലക്ഷത്തോളം വിലവരുന്ന 500 കിലോ കഞ്ചാവായിരുന്നു. രണ്ട് വ്യത്യസ്ത കേസുകളിലായാണ് 386, 195 കിലോ കഞ്ചാവ് ഷെര്‍ഗഡ്, ഹൈവേ പൊലീസ് സ്റ്റേഷനുകള്‍ പിടിച്ചെടുത്തത്. ഇതെല്ലാം എലികള്‍ തിന്നു നശിപ്പിച്ചെന്നാണ് പൊലീസ് വാദിച്ചത്.

കോടതി രൂക്ഷമായാണ് പൊലീസിന്റെ ഈ അവകാശവാദത്തോട് പ്രതികരിച്ചത്. എലികളാണ് കഞ്ചാവ് നശിപ്പിച്ചതെന്ന് തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമെ സ്റ്റേഷനിലെ എലികളെ ഒഴിവാക്കാനുള്ള നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നവംബര്‍ 26നകം തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.