അമേരിക്കന്‍ സൈന്യത്തില്‍ അഴിച്ചുപണി; ട്രാന്‍സ്‌ജെന്റര്‍ സൈനികരെ പുറത്താക്കാന്‍ നിര്‍ദ്ദേശം

ട്രാന്‍സ്‌ജെന്ററുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ഡൊണാള്‍ഡ്  ട്രംപ്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലുള്ള സൈനികരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യാനുള്ള മെമ്മോ പുറത്തിറക്കി പെന്റഗണ്‍. സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലുള്ളവരെ പുറത്താക്കുമെന്നാണ് ഉത്തരവ്.

എന്നാല്‍ യുദ്ധത്തിന് പങ്കെടുക്കാനുള്ള ശാരീരിക ക്ഷമതയുള്ളവര്‍ക്ക് ഇളവുകള്‍ ലഭിച്ചേക്കാം. അല്ലാത്തപക്ഷം സൈന്യത്തില്‍ തുടരാനാകില്ല. സൈന്യത്തില്‍ തുടരാനുള്ള അര്‍ഹത ലഭിക്കണമെങ്കില്‍ സാമൂഹികമോ തൊഴില്‍പരമോ ആയ ബുദ്ധിമുട്ടുകളില്ലെന്ന് തെളിക്കുന്നതോടൊപ്പം ലൈംഗികതയില്‍ തുടര്‍ച്ചയായ 36 മാസത്തെ സ്ഥിരത പ്രകടിപ്പിക്കുകയും വേണം.

അതേസമയം നേരത്തെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ‘അയോഗ്യത’ രേഖപ്പെടുത്തി മെഡിക്കല്‍ ഫിറ്റ്‌നസില്‍ പരാജയപ്പെടുത്തി ട്രാന്‍സ്ജെന്‍ഡറായ സൈനികരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനാണ് പദ്ധതിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.