ഇപ്പോൾ നടക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇരു ടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ലോക ക്രിക്കറ്റ് ആരാധകർ സാക്ഷിയാകുന്നത്. ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ തകർപ്പൻ ജയം വിജയിച്ച ഇന്ത്യക്ക് ടൂർണമെന്റിൽ ഉടനീളം ആ ഫോം തുടരാൻ സാധിച്ചില്ല. രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഓസ്‌ട്രേലിയ നേടിയത്. ഗാബ്ബയിൽ നടന്ന മൂന്നാം ടെസ്റ്റ് മഴ കാരണം സമനിലയിൽ കലാശിച്ചത് കൊണ്ട് ടൂർണമെന്റ് 1-1 എന്ന നിലയിലാണ്.
എന്നാൽ ഇപ്പോൾ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നാലാം ടെസ്റ്റിന് 6 ദിവസം മുൻപ് തന്നെ ഓസ്‌ട്രേലിയ അവരുടെ പ്ലെയിങ് ഇലവൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നാം ടെസ്റ്റിലും ഇതേ രീതിയിലൂടെ തന്നെയായിരുന്നു കങ്കാരു പട ടീമിനെ പ്രഖ്യാപിച്ചത്.
എന്നാൽ ഇന്ത്യ തങ്ങളുടെ പ്ലെയിങ് ഇലവനെ ഉടനെ തന്നെ പ്രഖ്യാപിച്ചേക്കില്ല. മൂന്നാം ടെസ്റ്റിൽ സംഭവിച്ച പിഴവുകൾ എല്ലാം പരിഹരിച്ച് മികച്ച ടീമിനെ സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് പരിശീലകനായ ഗൗതം ഗംഭീറും, നായകനായ രോഹിത് ശർമ്മയും.
ഓസ്‌ട്രേലിയൻ പ്ലെയിങ് ഇലവൻ:
Read more
“ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഷോണ്‍ ആബട്ട്, സ്കോട് ബോളാണ്ട്, അലക്സ് ക്യാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാര്‍നസ് ലാബുഷെയ്ന്‍, നഥാന്‍ ലിയോൺ, മിച്ചല്‍ മാർഷ്, ജേ റിച്ചാർഡ്സൺ, മിച്ചല്‍ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ.