അവരെ മാത്രം എത്ര നാൾ ആശ്രയിക്കാനാകും ഗുജറാത്തിന്, ചോദ്യവുമായി ആകാശ് ചോപ്ര

ഈ സീസണിൽ മികച്ച പ്രകടനങ്ങൾ നടത്തുന്ന ടീമുകളിൽ ഒന്നാണ് ഗുജറാത്ത് ടൈറ്റൻസ്. പുതുമുഖ ടീമിന്റെ പരിഭ്രമം ഒന്നുമില്ലാതെ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. ഓപ്പണറുമാരായ സാഹ ഗിൽ തുടങ്ങിയവർ നല്ല തുടക്കമാണ് നൽകുന്നതെങ്കിലും മുതലാക്കാൻ മധ്യനിരക്ക് സാധിക്കാത്തത് ഗുജറാത്തിനെ ബാധിക്കുന്നുണ്ടന്ന് ആകാശ് ചോപ്ര പറയുന്നു.

ഡേവിഡ് മില്ലറും രാഹുൽ തെവാട്ടിയയും ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ മറ്റ് രണ്ട് താരങ്ങളാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് നിന്നും മത്സരങ്ങൾ ജയിപ്പിക്കാൻ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ അവസാന രണ്ട് മത്സരങ്ങളിൽ ഗുജറാത്ത് തോൽക്കാൻ കാരണം ഈ രണ്ട് താരങ്ങളെയും അമിതമായി ആശ്രയിക്കേണ്ടതായി വരുന്നത് കൊണ്ടാണെന്ന് പറയുകയാണ് ആകാശ് ചോപ്ര.

“ഗുജറാത്ത് നന്നായി ബൗൾ ചെയ്യുന്നുണ്ട് പക്ഷേ അവരുടെ ബാറ്റിംഗിലാണ് പ്രശ്‌നങ്ങൾ. ഗിൽ റൺസ് നേടുമ്പോഴെല്ലാം അവരുടെ ബാറ്റിംഗ് മികച്ചതായി കാണപ്പെടും. എന്നാൽ ഇപ്പോൾ ഗില്ലിനേക്കാൾ നന്നായി കളിക്കുന്നത് സാഹയാണ് .”

“ഹാർദിക്കിന്റെ [പാണ്ഡ്യ] ഫോമിൽ വിശ്വസിക്കാൻ കഴിയില്ല.. അവസാന മത്സരത്തിൽ അദ്ദേഹം റണ്ണൗട്ടായില്ലായിരുന്നുവെങ്കിൽ, അവർ അത് നേടുകയും ജയിക്കുകയും ചെയ്യുമായിരുന്നു. എല്ലാ തവണയും നിങ്ങളെ രക്ഷിക്കാൻ മില്ലറിനും ടെവാതിയയ്ക്കും കഴിയില്ല.”

Read more

ഇന്ന് നടക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ലക്നൗവാണ് ഗുജറാത്തിന്റെ എതിരാളികൾ. അവസാന രണ്ട് മത്സരങ്ങളിൽ തോറ്റതിന്റെ ക്ഷീണം മാറ്റാൻ ഗുജറാത്തിന് ഇന്ന് ജയം കൂടിയേ തീരൂ എന്നുറപ്പാണ്. ഇന്ന് ജയിക്കുന്ന ടീമിന് ആദ്യ സ്ഥാനങ്ങളിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കും.