IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ലക്നൗവിനോട് പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിങ്‌സ് വിജയവഴിയിൽ എത്തിയിരിക്കുകയാണ്. തങ്ങളുടെ തട്ടകത്തിൽ എന്നും അപകടകാരികൾ ആയിട്ടുള്ള സൺറൈസേഴ്‌സ് ഹൈദരാബാദിനെ 78 റൺസാണ് സിഎസ്‌കെ കെട്ടുകെട്ടിച്ചത്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ് ചെന്നൈ. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 18.5 ഓവറിൽ 134 റൺസിന് ഓൾ ഔട്ടായി. ചെന്നൈ വിജയത്തിന് ശേഷം ചർച്ച ആയത് ധോണിയുടെ ഭാര്യ സാക്ഷി മാലിക്കിന്റെ വാർത്തകളാണ്.

ചെന്നൈയുടെ മത്സരങ്ങൾ കാണാൻ സ്ഥിരമായി എത്തുന്ന സാക്ഷിയുടെ അഭ്യർത്ഥന ചെന്നൈ ജയത്തിൽ ഇന്നലെ സഹായിച്ചു എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഹൈദരാബാദ് ഇന്നിങ്സിനിടെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ സാക്ഷി നടത്തിയ അഭ്യർഥനയാണ് വൈറലാവുന്നത്.

“ദയവു ചെയ്ത ഇന്നു ഗെയിം വേഗം ഫിനിഷ് ചെയ്യണം. കുഞ്ഞ് വരാനിരിക്കുകയാണ്, സങ്കോചങ്ങൾ ആരംഭിച്ചിരിക്കുന്നു. ആന്റിയാവാൻ പോവുന്നയാളുടെ അഭ്യഥന എന്നായിരുന്നു സിഎസ്‌കെയെ ടാഗ് ചെയ്തു കൊണ്ടുള്ള സാക്ഷിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. കളിയുടെ ദൃശ്യത്തോടൊപ്പമായിരുന്നു സാക്ഷി ഇങ്ങനെ കുറിച്ചത്. സഹോദരന്റെ ഭാര്യ കുഞ്ഞിനു ജൻമം നൽകാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ തനിക്കു അവിടേക്കു പോവേണ്ടതുണ്ടെന്നും കളി നേരത്തേ തീർക്കണമെന്നുമാണ് സാക്ഷി ധോണി ഉദ്ധേശിച്ചതെന്നുമാണ് അവരുടെ അഭ്യർഥനയിൽ നിന്നും വ്യക്തമാവുന്നത്.

Read more

എന്തായാലും സാക്ഷിക്ക് നേരത്തെ സഹോദരന്റെ കുഞ്ഞിനെ കാണാൻ മത്സരം തീർത്ത ചെന്നൈയ്ക്ക് അഭിനന്ദനം എന്നത് ഉൾപ്പടെ ട്രോളുകൾ വരുന്നുണ്ട്. സീസണിൽ വലിയ സ്കോറിന് മത്സരങ്ങളുടെ ഭാഗമായ ഹൈദരാബാദിന് പക്ഷെ റൺ പിന്തുടരുമ്പോൾ ബാറ്റിംഗ് മികവ് അതിന്റെ പൂർണ തോതിൽ വരുന്നില്ല എന്നത് വ്യക്തമാണ്. ബാംഗ്ലൂരിനോട് കഴിഞ്ഞ മത്സരത്തിൽ തോറ്റ ടീം ഇന്നലെ ചെന്നൈയോടും തോറ്റതോടെ നില പരുങ്ങലിൽ ആക്കിയിരിക്കുകയാണ്.