IPL 2025: കോഹ്‍ലി അന്ന് എന്നോട് പറഞ്ഞ കാര്യം ഞാൻ ഒരിക്കലും പുറത്ത് പറയില്ല, അതിന് കാരണം...; വമ്പൻ വെളിപ്പെടുത്തലുമായി എംഎസ് ധോണി

ഈ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളായ എം.എസ്. ധോണിയും വിരാട് കോഹ്‌ലിയും ക്രിക്കറ്റിനും അപ്പുറം ഒരു വലിയ സൗഹൃദം പങ്കിടുന്നു എന്നുള്ളത് ഏവർക്കും അറിവുള്ള കാര്യമാണ്. ‘ക്യാപ്റ്റൻ’ ധോണിയുടെ കീഴിലാണ് കോഹ്‌ലി അരങ്ങേറ്റം കുറിച്ചത്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ് പല വമ്പൻ റെക്കോഡുകളും കോഹ്‌ലി ഈ കാലഘട്ടത്തിൽ എല്ലാം സ്വന്തമാക്കിയതും. ഇരുവരും വളരെക്കാലം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസികളെ നയിച്ചിട്ടുമുണ്ട്. പക്ഷേ 2025 സീസണിലേക്ക് വരുമ്പോൾ ഇരുവരും നിൽക്കുന്നത് അവരുടെ ചുമലിൽ നേതൃത്വഭാരമില്ലാതെയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ, കോഹ്‌ലിയുമായുള്ള തന്റെ ബന്ധത്തിന്റെ ആഴം ധോണി പറഞ്ഞിരിക്കുകയാണ്. താൻ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ കോഹ്‌ലിക്ക് ഒരു സന്ദേശം അയച്ചിരുന്നു എന്നും എന്നാൽ എന്താണ് ആ സന്ദേശം എന്നുള്ളത് വെളിപ്പെടുത്തില്ല എന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.

ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് നായക സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചപ്പോൾ തനിക്ക് മെസേജ് അയച്ച ഒരേയൊരു ക്രിക്കറ്റ് വ്യക്തിത്വം ധോണിയാണെന്ന് കോഹ്‌ലി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ധോണിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, വിരാടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കുമെന്നും എന്നാൽ ആ സന്ദേശത്തെക്കുറിച്ച് സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ ഞങ്ങളുടെ ബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, സന്ദേശത്തെക്കുറിച്ചല്ല. അത് അതേപടി നിലനിർത്താനാണ് എനിക്ക് ഇഷ്ടം. മറ്റുള്ള ക്രിക്കറ്റ് താരങ്ങൾക്ക് എന്റെ അടുത്ത് വരാനും അവരുടെ മനസ്സിൽ ഉള്ള കാര്യങ്ങൾ പറയാനും ഈ വിശ്വാസ്യത എന്ന ഘടകം വലിയ പങ്ക് വഹിക്കുന്നു ” ധോണി പറഞ്ഞു.

സഹ കളിക്കാർ തന്നിൽ കാണിച്ച ആത്മവിശ്വാസത്തിന്റെയും തന്റെ സത്യസന്ധതയുടെയും പേരിൽ അയച്ച സന്ദേശത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തില്ലെന്ന് ധോണി പറഞ്ഞു.

“അവർക്ക് ഒരു തോന്നൽ ഉണ്ട്: ‘നിങ്ങൾ അവനോട് എന്ത് പറഞ്ഞാലും ഒന്നും പുറത്തുവരില്ല. നമ്മൾ എന്ത് സംസാരിച്ചാലും മൂന്നാമതൊരാൾ അത് അറിയുകയില്ല’. ആ വിശ്വാസം വളരെ പ്രധാനമാണ്, പ്രത്യേകിച്ച് നിങ്ങൾ ഇതുവരെ എതിരിടാത്ത, നിങ്ങൾ ഒരിക്കലും കളിക്കാൻ സാധ്യതയില്ലാത്ത ക്രിക്കറ്റ് കളിക്കാർക്ക്. പക്ഷേ, ക്രിക്കറ്റിനെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ എന്തെങ്കിലും സഹായം ആവശ്യമായി വന്നേക്കാം. അതിനാൽ, ഞാൻ ഒരു സന്ദേശവും പുറത്ത് പറയില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

കോഹ്‌ലിയോടുള്ള തന്റെ ആരാധനയും ധോണി പ്രകടിപ്പിച്ചു. അദ്ദേഹം എങ്ങനെ ഇത്ര മികച്ച ബാറ്റ്‌സ്മാനായി മാറി എന്നത് എടുത്തുകാട്ടി.

“എനിക്കും വിരാടിനും തുടക്കം മുതൽ തന്നെ ടീമിന്ഭാ വന നൽകാൻ ആഗ്രഹമുണ്ടായിരുന്നു. 40 അല്ലെങ്കിൽ 60 റൺസിൽ ഒരിക്കലും സന്തുഷ്ടനല്ലാത്ത ഒരാളായിരുന്നു അദ്ദേഹം. ഒരു സെഞ്ച്വറി നേടാനും അവസാനം പുറത്താകാതെ നിൽക്കാനും അദ്ദേഹം ആഗ്രഹിച്ചു. ആ ദാഹം തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. അദ്ദേഹം തന്റെ ബാറ്റിംഗ് വേഗത്തിൽ മെച്ചപ്പെടുത്തി. എപ്പോഴും മികവ് കാണിക്കണം എന്നാണ് അയാൾ ആഗ്രഹിച്ചത്. അതിനാൽ അയാൾ തന്റെ ഫിറ്റ്നസ് ലെവലുകൾ ഉയർത്തി. ” ധോണി കൂട്ടിച്ചേർത്തു.

വിഷയം ഉപസംഹരിച്ചുകൊണ്ട്, ധോണി ഇങ്ങനെ പറഞ്ഞു:

“ഞങ്ങൾക്കിടയിൽ ഒരു സീനിയർ, ജൂനിയർ ബന്ധമല്ല ഉള്ളത്. പക്ഷേ ഞങ്ങൾ ഇപ്പോഴും സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് അതിശയകരമായ ഒരു സൗഹൃദമുണ്ട്. ഞങ്ങൾ രണ്ടുപേരും ഇപ്പോൾ ക്യാപ്റ്റന്മാരല്ല, ഇത് ടോസിന് മുമ്പ് ഒരുമിച്ച് കൂടുതൽ സമയം നൽകുന്നു സംസാരിക്കാൻ” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more