സെഞ്ച്വറി നേടാൻ മൂന്നേ മൂന്ന് ഓവർ മതി, ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ റെക്കോഡ്; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള റെക്കോഡ് നേട്ടത്തിൽ സംഭവിച്ചത് ഇങ്ങനെ

ക്രിക്കറ്റിൽ പിറന്നിരിക്കുന്ന ചില റെക്കോഡുകൾ ഒകെ വിശ്വസിക്കാൻ വളരെ ഏറെ ബുദ്ധിമുട്ട് ഉള്ളവാറ്റാൻ. അനേകം റെക്കോഡുകളുടെ ഉടമയെ സർ ഡൊണാൾഡ് ബ്രാഡ്മാൻ അത്തരത്തിൽ ഒരു കൗതുക റെക്കോഡിന് ഉടമയാണ്. 1931ൽ ബ്ലാക്ക്‌ഹീത്തും ലിത്‌ഗോയും തമ്മിലുള്ള മത്സരത്തിൽ സർ ഡോൺ ബ്രാഡ്‌മാൻ വെറും 3 ഓവറിൽ നിന്ന് സെഞ്ച്വറി നേടിയതായി പറയപ്പെടുന്നു. ബ്ലാക്ക്ഹീത്തിന് വേണ്ടി കളിക്കുമ്പോൾ, അന്നത്തെ 23-കാരൻ വെറും 18 മിനിറ്റിനുള്ളിൽ തന്റെ സെഞ്ച്വറി തികച്ചത് 8 പന്തുകളുള്ള ഒരു ഓവർ ആയിരുന്നു.

ബിൽ ബ്ലാക്ക് എന്ന ഒരു പ്രാദേശിക ബൗളർ ആണ് അടുത്ത ഓവർ എറിയാൻ എത്തിയത്. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ബ്ലാക്ക് ഓസ്‌ട്രേലിയൻ ടെസ്റ്റ് ബാറ്റ്‌സ്മാനെ പുറത്താക്കിയ കാര്യം ലിത്‌ഗോ വിക്കറ്റ് കീപ്പർ ലിയോ വാട്ടേഴ്‌സ് ബ്രാഡ്മാനെ ഓർമ്മിപ്പിച്ചു. വാട്ടേഴ്‌സിന്റെ കളിയാക്കൽ കേട്ടിട്ട് പ്രകോപിതനായ ബ്രാഡ്‌മാൻ, ബ്ലാക്കിനെ തല്ലി ഓടിച്ചു. ഒരു ഓവറിൽ 33 റൺസാണ് നേടിയത്. ഓവർ ഇങ്ങനെ- 66424461.

അടുത്ത ഓവർ ഹോറി ബേക്കർ എറിഞ്ഞു, മുൻ ഓവറിലെ അവസാന പന്തിൽ സിംഗിൾ സ്കോർ നേടിയതിനാൽ ബ്രാഡ്മാൻ തന്നെ വീണ്ടും സ്‌ട്രൈക്കിലെത്തി. ബ്ലാക്കിന്റെ ഓവറിൽ ബ്രാഡ്മാൻ 40 റൺസ് (64466464) നേടിയപ്പോൾ,ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന ചിന്തയിൽ ആയിരുന്നു ബോളർ.

Read more

ആകെ, 3 ഓവറിൽ നിന്ന് 102 റൺസ് പിറന്നു, അതിൽ 100 ​​റൺസും ബ്രാഡ്മാന്റെ ബാറ്റിൽ നിന്നാണ്. മത്സരത്തിൽ 29 ഫോറും 14 സിക്‌സും സഹിതം 256 റൺസിന് അദ്ദേഹം പുറത്തായി.