ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലിക്കും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയ്ക്കും രണ്ടാം കുഞ്ഞ് പിറന്നു. ‘അകായ്’ എന്നാണ് ആണ്‍കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ കോഹ്‌ലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. എല്ലാവരുടെയും ആശംസകള്‍ തേടിയ താരജോഡികള്‍ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണം എന്ന് ആരാധകരോട് ആവശ്യപ്പെട്ടു.
കുഞ്ഞിന് നല്‍കിയ ‘അകായ്’ എന്ന പേര് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഹിന്ദിയില്‍ ‘കായാ’ എന്ന വാക്കില്‍ നിന്നാണ് അകായ് എന്ന വാക്കുണ്ടായത്. കായാ എന്ന വാക്കിന്റെ അര്‍ത്ഥം ശരീരം എന്നാണ്. അകായ് എന്ന വാക്കിന്റെ അര്‍ത്ഥം ശരീരത്തിനും അപ്പുറം എന്നും. ടര്‍ക്കീഷ് ഭാഷയില്‍ അകായ് എന്ന വാക്കിന്റെ അര്‍ത്ഥം തിളങ്ങുന്ന ചന്ദ്രന്‍ എന്നുമാണ്. എന്നാല്‍ കുഞ്ഞിന് എന്തുകൊണ്ടാണ് ആ പേര് നല്‍കിയതെന്ന് താരദമ്പതികള്‍ വെളിപ്പെടുത്തിയിട്ടില്ല.
View this post on Instagram
രണ്ടാം കുഞ്ഞിനെ കാത്തിരിക്കുന്നതിനാലാണ് വിരാട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. രണ്ടാം കുഞ്ഞിനെ വരവേല്‍ക്കാന്‍ വിരാടും അനുഷ്‌കയും ലണ്ടനിലാണുള്ളത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Read more
തുടക്കത്തില്‍ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍നിന്നാണ് കോഹ്‌ലി വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി വിട്ടുനിന്നിരുന്നത്. എന്നാല്‍ പിന്നീട് പരമ്പര മുഴുവന്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിസിസിഐയും കോഹ്‌ലിയുടെ തീരുമാനത്തെ മാനിച്ചു. ഇനി അധികം വൈകാതെ തന്നെ താരം കളത്തിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കാം.