ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി സൂചനകൾ നൽകി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. അടുത്ത വര്ഷം നടക്കുന്ന ആഷസ് ടൂർണമെന്റ് തന്റെ അവസാന ടെസ്റ്റ് പരമ്പര ആയിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരം.
ടെസ്റ്റ് ക്രിക്കറ്റിൽ ഇത് എന്റെ അവസാന 12 മാസങ്ങളായിരിക്കാം,” ‘ട്രിപ്പിൾ എമ്മിന്റെ ഡെഡ്സെറ്റ് ലെജൻഡ്സ്’ ഷോയിൽ വാർണർ പറഞ്ഞു. ടി20 ക്രിക്കറ്റ് എനിക്കേറെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ 2024 ടി20 ലോകകപ്പിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നു. ടി20യില്‍ എന്റെ കാലം കഴിഞ്ഞുവെന്ന് പലരും പറയുന്നുണ്ട്. അവരോട് എനിക്കൊന്നെ പറയാനുള്ളൂ. നമുക്ക് നോക്കാം. യുവതലമുറയ്ക്ക് അറിവ് പകര്‍ന്നു കൊടുക്കാന്‍ എനിക്കിഷ്ടമാണ്. ഞാന്‍ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കുമ്പോള്‍ ജേസണ്‍ സാംഗയെപ്പോലുള്ള താരങ്ങളുമായി അനുഭവങ്ങൾ പങ്കിട്ടിരുന്നു. അത് ഇനിയും തുടരും’- വാര്‍ണര്‍ പറഞ്ഞു.
36 കാരനായ ഇടംകൈയ്യൻ ബാറ്റ്‌സ്‌മാൻ 2011-ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം 96 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കൂടാതെ 46.52 ശരാശരിയിൽ 24 സെഞ്ച്വറികളും 34 അർദ്ധസെഞ്ച്വറികളും ഡി 34 അർദ്ധസെഞ്ചുറികളും സഹിതം 7817 റൺസ് നേടിയിട്ടുണ്ട്.
Read more
എന്തായാലും പാഡഴിക്കുന്നത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളാണ്.