ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍ അരങ്ങേറ്റക്കാരായ ഹര്‍ഷിത് റാണയും യശസ്വി ജയ്സ്വാളും തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ചു. ഫില്‍ സാള്‍ട്ടിനെതിരെ ഓരോവറില്‍ 26 റണ്‍സ് വഴങ്ങിയ റാണയ്ക്ക് പരുക്കന്‍ തുടക്കമായിരുന്നു. എന്നിരുന്നാലും, പത്താം ഓവറില്‍ ബെന്‍ ഡക്കറ്റിനെയും (32) ഹാരി ബ്രൂക്കിനെയും (0) പുറത്താക്കി അദ്ദേഹം തിരിച്ചുവന്നു.
ജയ്സ്വാളിന്റെ അവിശ്വസനീയമായ ക്യാച്ചിന്റെ പിന്‍ബലത്തില്‍ റാണയുടെ ആദ്യ വിക്കറ്റ് വന്നത്. 20 വാര പിന്നിലേക്ക് ഓടി ജയ്‌സ്വാള്‍ ഒരു സെന്‍സേഷണല്‍ ക്യാച്ച് സ്വന്തമാക്കി. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന 1983 ലെ ലോകകപ്പ് ഫൈനലില്‍ മത്സരത്തില്‍ കപില്‍ ദേവ് വിവിയന്‍ റിച്ചാര്‍ഡ്സിനെ പുറത്താക്കിയ അവിസ്മരണീയമാക്കിയ ക്യാച്ചിനോട് സുരേഷ് റെയ്ന ഇതിനെ താരതമ്യം ചെയ്തു.
1983 ലോകകപ്പിന്റെ ഫൈനലില്‍ കപില്‍ പാജി ഒരു അതിശയകരമായ ക്യാച്ച് എടുത്തു. ഇപ്പോള്‍ യശസ്വി ജയ്സ്വാളും അത്തരത്തില്‍ ഒരു മികച്ച ക്യാച്ച് പിടിച്ചെടുത്തു- റെയ്‌ന പറഞ്ഞു.
അതേസമയം ബാറ്റിംഗില്‍ ജയ്‌സ്വാളിന് തിളങ്ങാനായില്ല. ഏകദിനത്തില്‍ കന്നി ഓപ്പണിംഗിന് ഇറങ്ങിയ താരം 22 ബോളില്‍ 19 റണ്‍സെടുത്ത് പുറത്തായി. മൂന്ന് ഫോര്‍ താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെടുന്നു. ജോഫ്ര ആര്‍ച്ചറാണ് താരത്തെ പുറത്താക്കിയത്.
#HarshitRana‘s ball forces an error from #BenDuckett & #YashasviJaiswal grabs a stunner!
Start watching FREE on Disney+ Hotstar ➡ https://t.co/gzTQA0IDnU#INDvENGOnJioStar 1st ODI 👉 LIVE NOW on Disney+ Hotstar, Star Sports 2, Star Sports 3, Sports 18 1 & Colors Cineplex pic.twitter.com/pBfIrT2XlT
— Star Sports (@StarSportsIndia) February 6, 2025