എമര്‍ജന്‍സി മെഡിസിന്‍ രംഗത്ത് ഇന്ത്യയിലെ തന്നെ മാര്‍ഗ്ഗദര്‍ശികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസ്റ്റര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി മെഡിസിന്‍ വിദ്യാഭ്യാസ രംഗത്തും മാതൃകയാകുന്നു. ഇംഗ്ലണ്ടിലെ പ്രശസ്ത്രമായ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയായ റോയല്‍കോളേജിന്റെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട എമര്‍ജന്‍സി മെഡിസിന്‍ കോഴ്‌സായ ഇന്‍ഡോ-യു കെ 2+3 ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ ട്രെയിനിംഗ് പ്രോഗ്രാമിന് ആസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. 2009ല്‍ മെഡിക്കല്‍ കൗണ്‍സില് ഓഫ് ഇന്ത്യ, എമര്‍ജന്‍സി മെഡിസിന്‍ അംഗീകരിക്കുന്നതിന് മുന്‍പ് 2007ല്‍ തന്നെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിനില്‍ ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് കോഴ്‌സ് ആരംഭിച്ചിരുന്നു. അമേരിക്കയിലെ പ്രശസ്ത മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയായ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചായിരുന്നു ആദ്യത്തെ ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചത്. 2014ല്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ എമര്‍ജന്‍സി മെഡിസിനില്‍ ഡി എന്‍ ബി അംഗീകരിക്കുമ്പോഴും ആദ്യ സെന്ററായി തിരഞ്ഞെടുക്കപ്പെട്ടത് ആസ്റ്റര്‍ മിംസ് ആയിരുന്നു.
റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്റെ അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയാണ് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ ട്രെയിനിംഗ്. എം ബി ബി എസ് കഴിഞ്ഞവര്‍ക്കാണ് ഈ കോഴ്‌സില്‍ പ്രവേശനം ലഭ്യമാകുന്നത്. രണ്ട് വര്‍ഷം ഇന്ത്യയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലും അത് കഴിഞ്ഞുള്ള മൂന്ന് വര്‍ഷം യു കെ യിലുമാണ് കോഴ്‌സുമായി ബന്ധപ്പെട്ടുള്ള പഠന സൗകര്യം ലഭ്യമാകുന്നത്. എഫ് ആര്‍ സെം (FRCEM) എന്ന ബിരുദമാണ് പഠനം പൂര്‍ത്തിയാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ആഗോളതലത്തിലും, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും അംഗീകരിച്ചതായതിനാല്‍ വിദേശങ്ങളിലും ഇന്ത്യയിലും മികച്ച തൊഴില്‍ അവസരങ്ങളും ഇവര്‍ക്ക് ലഭ്യമാകും. മാത്രമല്ല മെഡിക്കല്‍ ബിരുദത്തോടൊപ്പം തന്നെ അനുബന്ധമായി യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് വെയില്‍സിന്റെ എം ബി എ ബിരുദവും കരസ്ഥമാകും.
Read more
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഡോ. പരാഗ്‌സിംഗ് (ബ്രിട്ടീഷ് ഫിസിഷന്‍സ് അസോസിയേഷന്‍), പ്രൊഫ. തമോരിഷ് കോലേ (ഫൗണ്ടര്‍ കോഴ്‌സ് ഡയറക്ടര്‍), ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍ & കേരള), ഡോ. വേണുഗോപാലന്‍ പി. പി (എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡയറക്ടര്‍), ഡോ. ഹംസ (ഹോള്‍ ടൈം ഡയറക്ടര്‍), ഡോ. എബ്രഹാം മാമ്മന്‍ (സി എം എസ്), ഡോ. രമേഷ് ഭാസി (മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍) എന്നിവര്‍ പങ്കെടുത്തു.