ഇക്കാര്യങ്ങൾ ശീലിച്ചാൽ ഒരു മാസത്തിനുള്ളിൽ അഞ്ച് കിലോ വരെ ഭാരം കുറയ്‌ക്കാം

തടി കുറയ്ക്കാനായി പല വിധത്തിലുള്ള വഴികൾ തിരയുന്നവരാണ് നമ്മളിൽ പലരും. ഡയറ്റുകൾ പിന്തുടർന്നും പട്ടിണി കിടന്നും ആഹാരം കുറച്ചുമെല്ലാം തടി കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് പലരും. നല്ല ജീവിരീതികളിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയും മാത്രമേ ഇക്കാലത്ത് ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ ശരീരഭാരം വർധിക്കുക എന്നത് പലരുടെയും പ്രധാന പ്രശ്നമായി മാറികൊണ്ടിരിക്കുകയാണ്. അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി ഹൃദ്രോഗം , പ്രമേഹം, സന്ധി വേദന, തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇക്കാരണങ്ങൾ കൊണ്ട് പലരും പല തരത്തിലുള്ള ഡയറ്റുകൾ പിന്തുടർന്നും ഭക്ഷണം കുറച്ചുമൊക്കെയാണ് അമിതവണ്ണം തടയാനും ഇല്ലാതാക്കാനും ശ്രമിക്കുന്നത്. എന്നാൽ ഇനി പറയുന്ന ചില കാര്യങ്ങൾ മുടങ്ങാതെ തുടർന്നാൽ ഒരു മാസത്തിനുള്ളിൽ ഏകദേശം 5 കിലോവരെ കുറയ്ക്കാൻ സാധിച്ചേക്കാം.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഭക്ഷണം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് നിങ്ങളെങ്കിൽ കലോറി കുറഞ്ഞ ഭക്ഷണമാണ് കഴിക്കാൻ ശ്രദ്ധിക്കേണ്ടത്. 0.5 മുതൽ 1 കിലോഗ്രാം വരെയാണ് ആഴ്ചയിൽ സുരക്ഷിതവും സുസ്ഥിരവുമായി ശരീരഭാരം കുറയ്ക്കാനുള്ള നിരക്ക്. അതിനാൽ ദിവസവും കലോറി കുറഞ്ഞ ഭക്ഷണങ്ങളും വ്യായാമവും ഉൾപ്പെടുത്തേണ്ടതാണ്. അമിതവണ്ണം കുറയ്ക്കാൻ ഏറ്റവും ആദ്യം ഉൾപ്പെടുത്തേണ്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം. ജങ്ക് ഫുഡുകൾ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കി പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയവ പോലുള്ള പോഷക സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. നല്ല ആരോഗ്യത്തിനായി ഉയർന്ന കലോറിയും പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ജങ്ക് ഫുഡുകൾ ഒഴിവാക്കേണ്ടതാണ്.

സ്ഥിരമായി കേട്ട് പരിചയിച്ചതും എന്നാൽ പലരും ചെയ്യാൻ മടിക്കുന്നതുമായ ഒരു കാര്യമാണ് വ്യായാമം. പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. നല്ല ആരോഗ്യം ലഭിക്കുന്നതോടൊപ്പം കലോറി എരിച്ച് കളയുന്നതിനും പേശികളുടെ നിർമ്മാണത്തിനും മെറ്റബോളിസം വർധിപ്പിക്കാനും വ്യായാമം വളരെയധികം ഉപകരിക്കും. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതോ അല്ലെങ്കിൽ കിട്ടുന്ന സമയങ്ങളിൽ വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് , നീന്തൽ എന്നിവ പോലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നതോ ആരോഗ്യത്തിന് ഗുണം ചെയ്യും എന്ന് മാത്രമല്ല ഇവ അമിതവണ്ണം കുറയ്ക്കാനും സഹായിക്കും.

Read more

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് വെള്ളം കുടിക്കുന്നത്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും. മാത്രമല്ല ഇവ ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളാനും സഹായിക്കും. ദിവസവും കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ അടക്കമുള്ളവർ പറയുന്നത്. ശരീരഭാരം വർദ്ധിക്കുന്നതിൽ മറ്റൊരു പ്രധാന കാരണമാണ് ഉറക്കക്കുറവ്. ഉറക്കക്കുറവ് വിശപ്പിനെയും മെറ്റബോളിസത്തെയും നിയന്ത്രിക്കുന്ന ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. നല്ല ഉറക്കത്തിനായി കുറഞ്ഞത് ഏഴോ എട്ടോ മണിക്കൂർ എങ്കിലും ഉറങ്ങണം എന്നാണ് പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. മേൽ പറഞ്ഞ കാര്യങ്ങൾ ചിലപ്പോൾ എല്ലാവർക്കും ഒരു പോലെ ഫലം ചെയ്യണമെന്നില്ല . അതിനാൽ ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടുന്നത് വളരെയേറെ ഗുണം ചെയ്യും.